1. ശകവർഷം ആരംഭിച്ചതെന്ന്?
2. ശകവംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി?
3. ഗാന്ധാരം എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇപ്പോൾ ഏത് രാജ്യത്താണ്?
4. ഏതു ഗുപ്തരാജാവിന്റെ കാലത്താണ് ഹരിസേനൻ ജീവിച്ചിരുന്നത്?
5. കാളിദാസന്റെ മാസ്റ്റർപീസ്?
6. മുദ്രരാക്ഷസത്തിൽ പരാമർശിക്കപ്പെടുന്ന രാജവംശം?
7. അജന്താ ഗുഹകൾ ഏത് സംസ്ഥാനത്ത്?
8. സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയനെന്ന് വിശേഷിപ്പിച്ചത്?
9. ഏത് രാജവംശത്തിന്റെ കാലത്താണ് പഞ്ചതന്ത്രം രചിക്കപ്പെട്ടത്?
10. അമരകോശത്തിന്റെ കർത്താവ്?
11. ഏത് നൂറ്റാണ്ടിലാണ് ഫാഹിയാൻ ഇന്ത്യയിലെത്തിയത്?
12. നളന്ദ സർവ്വകലാശാല സ്ഥാപിച്ചത്?
13. ഇന്ത്യൻ ന്യൂട്ടൺ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
14. പ്രാചീന ഇന്ത്യയുടെ സുവർണ്ണകാലമെന്നറിയപ്പെടുന്നത് ഏത് വംശത്തിന്റെ കാലം?
15. ഉജ്ജയിനി തലസ്ഥാനമാക്കിയ ഗുപ്ത രാജാവ്?
16. ഇന്ത്യ സന്ദർശിച്ചആദ്യത്തെ ചൈനീസ് സഞ്ചാരി?
17. വിക്രമോർവശീയം, മാളവികാഗ്നിമിത്രം, രഘുവംശം, മേഘദൂതം എന്നിവ രചിച്ചത്?
18. മാളവികാഗ്നിമിത്രം രചിച്ചത്?
19. രഘുവംശം എന്ന സംസ്കൃത മഹാകാവ്യം രചിച്ചത്?
20. സ്വപ്നവാസവദത്തം, ഊരുഭംഗം എന്നിവ രചിച്ചത്?
21. ദശകുമാരചരിതം, കാവ്യാദർശം എന്നീ കൃതികൾ രചിച്ചതാര്?
22. ഗുപ്തവംശത്തിന്റെ ഔദ്യോഗിക ചിഹ്നം?
23. പഞ്ചസിദ്ധാന്തിക, ബൃഹത്സംഹിത എന്നിവ രചിച്ചത്?
24. ഹൂണ വംശത്തിലെ രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ?
25. ഏത് രാജാവിന്റെ ആസ്ഥാന കവിയായിരുന്നു ബാണഭട്ടൻ?
26. നളന്ദ സർവ്വകലാശാല പുതുക്കിപ്പണിത പുഷ്യഭൂതി വംശത്തിലെ ചക്രവർത്തി?
27. ഹർഷൻ ഇഹലോകവാസം വെടിഞ്ഞ വർഷം?
28. തീർത്ഥാടകരിൽ രാജകുമാരൻ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?
29. പല്ലവ രാജാക്കന്മാരുടെ വാസ്തുശില്പകലയുടെ പ്രധാനകേന്ദ്രം?
30. പല്ലവവംശം സ്ഥാപിച്ചത്?
31. പാണ്ഡ്യന്മാരുടെ തലസ്ഥാനം?
32. ശതവാഹന രാജാക്കന്മാരുടെ സദസ്സിലെ ഭാഷ?
33. ശതവാഹനവംശം സ്ഥാപിച്ചത്?
34. പുരാണങ്ങളിൽ ആന്ധ്രജന്മാർ എന്നപേരിൽ അറിയപ്പെട്ടത്?
35. 1945 ലെ ബ്രിട്ടീഷ് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രധാനമന്ത്രി?
36. ഡച്ചുകാരുടെ ആദ്യത്തെ കപ്പൽ സമൂഹം കൊച്ചിയിൽ എത്തിയത് ഏത് വർഷത്തിൽ?
37. ശിവജിയെ സ്വാധീനിക്കുകയും ആയുധാഭ്യാസം പരിശീലിപ്പിക്കുകയും ചെയ്ത ബ്രാഹ്മണൻ?
38. അണലിവിഷം ബാധിക്കുന്ന ശരീരവ്യൂഹം?
39. മംഗളാദേവി ക്ഷേത്രം ഏത് ജില്ലയിൽ?
40. ഗാന്ധിജിയുടെ പിതാവ് വഹിച്ചിരുന്ന ഔദ്യോഗിക പദവി?
41. ഗാന്ധിജിയുടെ പ്രവർത്തനമേഖലയായിരുന്ന ദക്ഷിണാഫ്രിക്കൻ പ്രവിശ്യ?
42. ഇന്ത്യയുടെ ഉരുക്കുവനിത എന്നറിയപ്പെട്ടത്?
43. അംബരചുംബികളുടെ നഗരം എന്നറിയപ്പെടുന്നത്?
44. അഡിസൺസ് രോഗം ഏതവയവത്തെ ബാധിക്കുന്നു?
45. ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന രാജ്യം?
46. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂവിഭാഗം?
47. കേന്ദ്രസർക്കാരിന്റെ നിർമൽ ഗ്രാമപുരസ്കാരം നേടിയ ആദ്യത്തെ പഞ്ചായത്ത്?
48. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര്?
49. ഇന്ത്യയുടെ ആദ്യത്തെ വനിതാ വിദേശകാര്യ സെക്രട്ടറി?
50. റഫ്ളീഷ്യ പൂവ് ഏറ്റവും കൂടുതൽ കാണുന്ന രാജ്യം?
*ഉത്തരങ്ങൾ* 👇
(1) എ.ഡി. 78
(2) രുദ്രദാമൻ
(3) അഫ്ഗാനിസ്ഥാൻ
(4) സമുദ്രഗുപ്തൻ
(5) അഭിജ്ഞാന ശാകുന്തളം
(6) നന്ദവംശം
(7) മഹാരാഷ്ട്ര
(8) വിൻസെന്റ് എ. സ്മിത്ത്
(9) ഗുപ്തവംശം
(10) അമരസിംഹൻ
(11) എ.ഡി. അഞ്ചാം നൂറ്റാണ്ട്
(12) കുമാരഗുപ്തൻ
(13) ആര്യഭട്ടൻ
(14) ഗുപ്തകാലം
(15) ചന്ദ്രഗുപ്തൻ രണ്ടാമൻ
(16) ഫാഹിയാൻ
(17) കാളിദാസൻ
(18) കാളിദാസൻ
(19) കാളിദാസൻ
(20) ഭാസൻ
(21) ദണ്ഡി
(22) ഗരുഢൻ
(23) വരാഹമിഹിരൻ
(24) മിഹിര കുലൻ
(25) ഹർഷൻ
(26) ഹർഷവർധനൻ
(27) എ.ഡി.647
(28) ഹ്യുയാൻ സാങ്
(29) മഹാബലിപുരം
(30) സിംഹവിഷ്ണു
(31) മധുര
(32) പ്രാകൃതഭാഷ
(33)സിമുകൻ
(34) ശതവാഹനന്മാർ
(35) സർ വിൻസ്റ്റൺ ചർച്ചിൽ
(36) എ.ഡി 1604
(37) ദാദാജി കൊണ്ടദേവ്
(38) രക്ത പര്യയന വ്യവസ്ഥ
(39) ഇടുക്കി
(40) പോർബന്തറിലെ ദിവാൻ
(41) നേറ്റാൾ
(42) ഇന്ദിരാഗാന്ധി
(43) ന്യൂയോർക്ക്
(44) അഡ്രീനൽ ഗ്രന്ഥി
(45) കിരിബാറ്റി
(46) ഉത്തരഗംഗാസമതലം
(47) പീലിക്കോട് (കാസർകോട് ജില്ല)
(48) ഗവർണർ
(49) ചൊക്കില അയ്യർ
(50) മലേഷ്യ
Comments
Post a Comment